
കൊച്ചി: എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ നേതൃയോഗം കേന്ദ്രസഹ മന്ത്രി ശോഭ കരന്ദലജെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജന. സെക്രട്ടറി എസ്.സജി, സംസ്ഥാന സമിതി അംഗം എൻ.പി. ശങ്കരൻകുട്ടി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് എന്നിവർ സംസാരിച്ചു.