കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ മാലി ഭാഗത്തെ പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കുക, കോടതിവിധി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. ജി.സി.ഡി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.സേവ്യർ വടക്കുംഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പി.എൻ. അനിൽകുമാർ, മാത്യൂസ് കോലഞ്ചേരി, പി.ജെ. ബിജു, സി.എസ്. ബോസ്, ഷിബു പറമ്പത്ത്, സതി ഷാജി, ടി.സി. വേലായുധൻ, തോമസ്, മനോജ് നാല്പാടൻ, ബിജു ആന്റണി, എം.എസ്. ജോസഫ്, ഷിന്റോ ജോസ്, രാജേഷ്, അഖിൽ അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.