ആലുവ: എസ്.എൻ.ഡി.പി യോഗം നേതാവും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന സഹോദരൻ അയ്യപ്പന്റെ അനുസ്മരണ സമ്മേളനം ആലുവ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വി.ഡി. രാജൻ, ശശി തൂമ്പായിൽ, എം.കെ. രാജീവ്, ദിലീപ് കുമാർ, സി.പി. ബേബി, കോമളകുമാർ, മനോഹരൻ തറയിൽ, കെ.പി. രാജീവൻ, ദേവദാസ് എന്നിവർ സംസാരിച്ചു.

ശ്രീനാരായണ ക്ളബ്

സഹോദരൻ അയ്യപ്പന്റെ 56 -ാമത് ചരമദിനം ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ടി.യു. ലാലൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. മോഹനൻ, എം.പി. നാരായണൻകുട്ടി, ലൈല സുകുമാരൻ, കെ.ആർ. അജിത്, രജനി ശങ്കർ, ഷാജി എന്നിവർ സംസാരിച്ചു.