photo

വൈപ്പിൻ: മനുഷ്യാവകാശ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യം രൂപപ്പെട്ടത് കേരളത്തിലാണെന്ന് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.വി.നാരായണൻ പറഞ്ഞു. സഹോദരൻ അയ്യപ്പന്റെ 56-ാം ചരമവാർഷികദിനാചരണം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാരായണ ഗുരുവും ഗാന്ധിജിയും അയ്യങ്കാളിയും നേടിയെടുത്ത അവകാശങ്ങൾ തീർത്തൂം ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് രാജ്യം പോകുന്നത്. ഭൂരിപക്ഷം പേരും സമഗ്രാധിപത്യം പ്രിയങ്കരമായി കാണുന്ന അവസ്ഥയിലാണിപ്പോഴെന്ന് അദ്ദേഹം പറഞ്ഞു.

സ്മാരകം ചെയർമാൻ എസ്.ശർമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എസ്.മുരളി, സിപ്പി പള്ളിപ്പുറം,ജോഷി ഡോൺ ബോസ്‌കോ, ഡോ. കെ.കെ.ജോഷി എന്നിവർസംസാരിച്ചു. ആരതി ദേവദാസ് സഹോദരൻ കവിതകൾ ആലപിച്ചു.