
പെരുമ്പാവൂർ: ഇരിങ്ങോൾ നാഗഞ്ചേരി മനയിൽ രണ്ട് ദിനങ്ങൾ നീളുന്ന ടെറാകോട്ട ക്യാമ്പ് സംഘടിപ്പിക്കും. 1995 കാലഘട്ടത്തിൽ കേരള ലളിതകലാ അക്കാഡമി നാഗഞ്ചേരി മന ഏറ്റെടുത്തു നടത്തിയ ശില്പകലാ ക്യാമ്പുകൾക്ക് ശേഷം ഇത് ആദ്യമായാണ് കേരള ചിത്രകലാ പരിഷത്ത് എറണാകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ 40 ഓളം ശില്പികൾ പങ്കെടുക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 9 , 10 തീയതികളിലായാണ് ക്യാമ്പ്. 9 ന് രാവിലെ 10 ന് മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബ് അദ്ധ്യക്ഷനാവും.