bird

പെരുമ്പാവൂർ:വേനൽ കടുക്കുമ്പോൾ പ്രകൃതി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പറവകൾക്ക് കുടിക്കാൻ വെള്ളം സംഭരിക്കാൻ ആവശ്യമായ മൺപാത്രങ്ങൾ സ്ഥാപിച്ച് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടം. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ നിർമ്മിച്ച വിദ്യാ വനത്തിലെ വൃക്ഷങ്ങളുടെ ശിഖിരങ്ങളിലാണ് വെള്ളം നിറക്കാവുന്ന മൺപാത്രങ്ങൾ സ്ഥാപിച്ചത്.
സ്ക്കൂളിലെ നേച്ചർ ആൻഡ് ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെയാണ് പദ്ധതി. പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം നിറച്ച് നമ്മൾ ടെറസിലോ മറ്റോ വയ്മ്പോൾ അത് കൃത്യമായി പാത്രം വൃത്തിയാക്കിയില്ലങ്കിൽ പക്ഷികളുടെ ജീവന് ഭീഷണിയാകുമെന്ന് കൺവീനർ കെ.എ നൗഷാദ് പറഞ്ഞു.