പെരുമ്പാവൂർ: സർവമത സമ്മേളനത്തിന്റെ ശതാബ്ദി, ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി എന്നിവയുടെ ഭാഗമായുള്ള വിജ്ഞാനസദസ് 10ന് രാവിലെ 9ന് നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പൈതൃകം അന്തർദേശീയ പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ നടക്കും. പൈതൃകത്തിന്റെ മുടക്കുഴ കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനം എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.

പൈതൃകം ഡയറക്ടർ എൻ.പി. രാജൻ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ മനഃശാസ്ത്രം നാരായണഗുരുവിലൂടെ എന്ന വിഷയത്തിൽ റെയിൽ നിഗം ഡയറക്ടർ ഡോ.എം.വി. നടേശൻ മുഖ്യപ്രഭാഷണം നടത്തും.