കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് പാറ വടുപ്പാടം കനാൽ ബണ്ട് പുതിയ റോഡിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. സ്ഥിരംസമിതി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ പോൾ, വൽസ വേലായുധൻ, റോഷ്നി എൽദോ, സോമി ബിജു, അനാമിക ശിവൻ, രജിത ജയ്മോൻ, മത്തായി മലേരിൽ, ഇ.വി. ബെന്നി എന്നിവർ സംസാരിച്ചു.