കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധശേഷി, ഓർമ്മശക്തി, ബുദ്ധിവളർച്ച എന്നിവയ്ക്കുള്ള സ്വർണബിന്ദു പ്രാശന (തുള്ളി മരുന്ന് ) നൽകുന്നു. ഒമ്പതിന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് സൗജന്യ മരുന്നുവിതരണം. ബുക്കിംഗിന്: 04852817766, 08589896661.