കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ എറണാകുളം ലോക്സഭാ മണ്ഡലം കൺവെൻഷൻ ഇന്ന് 5ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനംചെയ്യും. മന്ത്രി പി. രാജീവ്, പി. സന്തോഷ്‌കുമാർ എം.പി എന്നിവർ പങ്കെടുക്കും.
എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 9, 10 തീയതികളിൽ നടക്കും. എറണാകുളം ഒഴികെ ആറ് നിയോജകമണ്ഡലങ്ങളിലെ കൺവെൻഷനുകളാണ് ചേരുക.


വൈപ്പിൻ, പറവൂർ, കൊച്ചി എന്നിവിടങ്ങളിൽ 9നും

തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ 10നുമാണ് കൺവെൻഷൻ