ആലുവ: ചരിത്രപ്രസിദ്ധമായ മഹാശിവരാത്രിയാഘോഷത്തിന് പെരിയാർ തീരം ഒരുങ്ങി. നാളെ അർദ്ധരാത്രിമുതൽ പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃബലിയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ എത്തിച്ചേരും.
വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ മണപ്പുറത്തും അദ്വൈതാശ്രമത്തിലുമായി ശിവരാത്രി ബലിതർപ്പണം തുടരും. ഞായറാഴ്ച കറുത്തവാവ് ആയതിനാൽ അന്നും തിരക്കേറും. ഭക്തരെ വരവേൽക്കാൻ മണപ്പുറവും അദ്വൈതാശ്രമവും ഒരുങ്ങി. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് 116 ബലിത്തറകളും 31 വ്യാപാരസ്റ്റാളുകളുമാണ് ദേവസ്വംബോർഡ് ഒരുക്കുന്നത്. ഇവയുടെ ലേലംവിളി ഇന്ന് പൂർത്തിയാകും.