ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് പ്രാർത്ഥന കുടുംബ യൂണിറ്റിന് കീഴിലെ മരണാനന്തര സംഘത്തിന്റെ 17 -ാമത് വാർഷികം പാറപ്പുറത്ത് പി.കെ. മനോജിന്റെ വസതിയിൽ 10ന് ഉച്ചയ്ക്ക് രണ്ട് മുതൽ നടക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.എ. അച്യുതൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, യൂണിയൻ കമ്മിറ്റി അംഗം സി.ജി. രാജേഷ്, സുനിൽ പരപ്പായി, വി. മോഹനൻ, സതി രാജപ്പൻ എന്നിവർ സംസാരിക്കും.