
തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, ഭാവന - വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിക്കും. ഇന്ന് വൈകിട്ട് 4 ന് മഹാത്മാ ലൈബ്രറിയിൽ
നടക്കുന്ന ചടങ്ങ് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംഗീത നാടക അക്കാഡമി ജേതാവായ നർത്തകി കലാ വിജയനേയും ഭരതനാട്യത്തിൽ ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയ കുമാരി ദിവ്യയെയും ആദരിക്കും. 'വനിതാ ദിനത്തിന്റെ പ്രസക്തി’ എന്ന സംവാദ സായാഹ്നത്തിൽ സിനിമ -തിയേറ്റർ ആർട്ടിസ്റ്റ് ദിവ്യ ഗോപിനാഥ്, സംഗീത സംവിധായക സംഗീത വർമ്മ, നർത്തകി വൈഗ നമ്പ്യാർ എന്നിവർ പങ്കെടുക്കും.