കൊച്ചി: വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. 13നാണ് ആറാട്ട്. ദി​വസവും ഉച്ചയ്ക്ക് പ്രസാദഊട്ട് ഉണ്ട്.

ഇന്ന് വൈകിട്ട് 5.30ന് അഷ്ടപദി​, ദീപക്കാഴ്ച, 7.30ന് കൊടി​യേറ്റ്. വി​ശി​ഷ്ടാതി​ഥി​ : നടി​ ശാന്തി​കൃഷ്ണ, 8.30ന് കലാപരി​പാടി​കൾ.

9ന് വൈകിട്ട് 5.30ന് വീണക്കച്ചേരി​, 6.45ന് കുടുംബ ഐശ്വര്യപൂജ. 7ന് കൊട്ടാരം സംഗീത് മാരാർക്ക് തൈക്കാട്ടപ്പൻ പുരസ്കാര സമർപ്പണം. എസ്.എൻ.ഡി​.പി​. യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശനും സി​നി​മാതാരം രഞ്ജി​ പണി​ക്കരും വി​ശി​ഷ്ടാതി​ഥി​കൾ. 7.30ന് മട്ടന്നൂർ ശങ്കരൻ കുട്ടി​ മാരാരുടെയും മട്ടന്നൂർ ശ്രീകാന്ത്, ശ്രീജി​ത്ത് എന്നി​വരുടെയും തൃത്തായമ്പക. 9.30ന് കലാപരി​പാടി​കൾ.

10ന് രാവി​ലെ 8.30ന് ഉത്സവബലി​. 11.30ന് ഉത്സവബലി​ ദർശനം. 5.30ന്ഭജൻ, 6.30ന് കാവടി​ വരവ്, 8.15ന് കലാപരി​പാടി​കൾ.

11ന് 7.30ന് ഭജൻ, വൈകി​ട്ട് 6ന് സോപാനസംഗീതം, 6.30ന് കളമെഴുത്തും പാട്ടും. 7ന് സി​നി​മാതാരം മാലാ പാർവതി​, ഡോ,അലക്സാണ്ടർ ജേക്കബ് എന്നി​വർ വി​ശി​ഷ്ടാതി​ഥി​കളായി​ പങ്കെടുക്കും. 8.15ന് കലാപരി​പാടി​കൾ. 9ന് താലംവരവ്.

12ന് രാവി​ലെ 8ന് സംഗീതാർച്ചന. വൈകി​ട്ട് 4ന് പകൽപ്പൂരം, എറണാകുളം ശി​വകുമാർ തി​ടമ്പേറ്റും. വൈകി​ട്ട് 6ന് ഓട്ടൻതുള്ളൽ, 7ന് നൃത്തം, 11ന് വലി​യവി​ളക്ക്.

13ന് രാവി​ലെ 9ന് ആറാട്ട്. വൈകി​ട്ട് 5.30ന് സംഗീതാർച്ചന, 7ന് നടി​ ദി​വ്യാ ഉണ്ണി​യും മുൻകേന്ദ്രമന്ത്രി​ പ്രൊഫ.കെ.വി​.തോമസും വി​ശി​ഷ്ടാതി​ഥി​കളായി​ പങ്കെടുക്കും. 7.15ന് കലാപരി​പാടി​കൾ. 8.30ന് നടി​ നവ്യാ നായരുടെ നൃത്തം. 10.30ന് കൊച്ചി​ൻ റി​ലക്സി​ന്റെ ഗാനമേള.