001

കാക്കനാട്: കൊച്ചി കോർപ്പറേഷനിലെ മാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊണ്ട് പോകുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ വാഹനങ്ങൾ തടഞ്ഞു. തൃക്കാക്കര കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളിയുടെ നേതൃത്വത്തിലായിരുന്നു സമരം. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഇൻഫോപാർക്ക് റോഡിൽ കോർപ്പറേഷൻ വാഹനങ്ങളിൽ നിന്ന് മാലിന്യം റോഡിലേക്ക് വീണ് ബൈക്ക് യാത്രികർ തെന്നിവീഴുന്നത് പതിവാണ്. ഇതിനെതിരെ അധികാരികൾക്ക് നിരന്തരം പരാതി നൽകിയിട്ടും പരിഹാരം കാണാതെ വന്നതിനെത്തുടർന്നാണ് സമരം. തൃക്കാക്കര കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്

ബാബു ആന്റണി, സുജിത് പി.എസ്.,

ഹസീബ് മുളക്കപിള്ളി , ആംബ്രോസ് തുതീയൂർ തുടങ്ങിയവർ നേതൃത്വം നൽകി.