പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. നടി വൈജയന്തി വി. കുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് കെ.കെ. കനക മുഖ്യാതിഥിയായി. ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, സെക്രട്ടറി കെ.എം. ലൈജു, ട്രഷറർ മാർഷൽ ടിറ്റോ, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഷൈൻ ജോബ് വാകയിൽ എന്നിവർ സംസാരിച്ചു.