പറവൂർ: പറവൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വികസന പദ്ധതികൾക്ക് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 57.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ഇ.എം.എസ് റോഡ് നവീകരണം- 35.55 ലക്ഷം രൂപ, കോട്ടുവള്ളി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കാനപ്പിള്ളി ആന്റണി റോഡ് നവീകരണം-15 ലക്ഷം, വാവക്കാട്ട് ഗവ. യു.പി സ്കൂൾ ടോയ്ലറ്റ് ബ്ളോക്ക് നിർമ്മാണം- 10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.