1

പള്ളുരുത്തി: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും കള്ളക്കേസെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പള്ളുരുത്തി സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിന് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പള്ളുരുത്തി കച്ചേരിപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം സ്റ്റേഷന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. പി.പി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ശ്രീകുമാർ, അഭിലാഷ് തോപ്പിൽ, ഷിജു ചിറ്റേപ്പള്ളി, വി.എഫ്. ഏണസ്റ്റ്, എം.എച്ച്. ഹരേഷ്, അവറാച്ചൻ, കൗൺസിലർ ജീജ ടെൻസൻ എന്നിവർ നേതൃത്വം നൽകി.