eratta

കൊച്ചി: പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന 33 ദിവസത്തെ ഇരട്ട തീയ്യാട്ട് ഇന്നാരംഭിക്കും. മാധവശർമ്മയും സംഘവും മുഖ്യകാർമ്മികത്വം വഹിക്കും.

മാർച്ച് 28ന് നാട്ടരങ്ങിന്റെ നാടൻ പാട്ട്, 29ന് സ്വീറ്റ് മെലഡീസ്, 30ന് 7ന് സാംസ്‌കാരിക സമ്മേളനം. 31 ന് സംഗീതക്കച്ചേരി ,ഏപ്രിൽ 1ന് ശ്രാവണ സന്ധ്യ, രണ്ടിന് ബാലഗോകുല സന്ധ്യ, മൂന്നിന് തിരുവാതിരകളി, നാലിന് കാളിയമ്മൻ നൃത്ത ബാലെ, അഞ്ചിന് സ്വരലയയുടെ ഡാൻസ്, ആറിന് നൃത്തം, ഏപ്രിൽ ഏഴിന് വീണക്കച്ചേരി, എട്ടിന് ഭരതനാട്യം, ഒമ്പതിന് ഭക്തിഗാനമേള, 10 ന് രാവിലെ 11ന് ഗാനാഞ്ജലി, വൈകിട്ട് ഭക്തിഗാനാമൃതം.