
പെരുമ്പളം: പഞ്ചായത്തിലെ അങ്കണവാടികളിൽ അങ്കൻ ജ്യോതി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. അങ്കണവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി പെരുമ്പളം പഞ്ചായത്തിലെ 15 അങ്കണവാടികളിലേക്ക് പാചകത്തിനായി ഇൻഡക്‌ഷൻ കുക്കർ വിതരണം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ്ദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന കുമാരി, സ്‌ഥിരസമിതി അദ്ധ്യക്ഷരായ എൻ. കുഞ്ഞൻ തമ്പി, ശ്രീമോൾ ഷാജി, പഞ്ചായ ത്ത് അംഗങ്ങളായ ജബീഷ്, യു.വി. ഉമേഷ്, ഷൈലജ ശശികുമാർ, സുനിത സജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.