അങ്കമാലി: 2023ലെ മികച്ച നടിക്കുള്ള (ഷോർട്ട് ഫിലിം) സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ നർത്തകി കലാമണ്ഡലം ശിശിര ശിവപ്രസാദിനെ സി.പിഎമ്മിന്റെ നേതൃത്വത്തിൽ വസതിയിൽ ചെന്ന് ആദരിച്ചു. കൗൺസിലർ ടി.വൈ. ഏല്യാസ്, അഡ്വ. കെ.കെ. ഷിബു, സജി വർഗീസ്, കേന്ദ്ര ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് കെ.ആർ. കുമാരൻ, പു.ക.സ ജില്ലാ ജോ. സെക്രട്ടറിയും സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ഷാജി യോഹന്നാൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി, സച്ചിൻ ഐ. കുര്യാക്കോസ്, വിനീത ദിലീപ്, രഥീഷ് കുമാർ കെ. മാണിക്യമംഗലം എന്നിവർ സംസാരിച്ചു.