
ചോറ്റാനിക്കര : മുളന്തുരുത്തി അഗ്നിരക്ഷാ ശമനസേനയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ബ്രഹ്മപുരം ദുരന്തം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ പ്ലാസ്റ്റികിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.
അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച റാലിയുടെ ഭാഗമായി മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലും പഞ്ചായത്ത് ഓഫീസുകളിലും പടിയാർ ഹോമിയോ ആശുപത്രിയിലും ബോധവത്കരണ ക്ലാസ് നടത്തി. മുളന്തുരുത്തി പഞ്ചായത്ത് ഓഫീസ് പരിസരത്ത് റാലി അവസാനിച്ചു. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്. എം. ആർ, മുളന്തുരുത്തി പഞ്ചായത്ത് ഓഫീസ് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക, മാണി പാട്ടശ്ശേരിൽ, സെക്രട്ടറി ബിൻസി ലാൽ തുടങ്ങിയവർ സംസാരിച്ചു.