മൂവാറ്റുപുഴ: മൂവാറ്റുപുഴ സി പാസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പോയാലിമല ശുചീകരിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ശുചീകരണം ഉദ്ഘാടനം ചെയ്തു. മലയിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.എ. പൗസി അദ്ധ്യക്ഷത വഹിച്ചു. കെ.എം. നൗഫൽ, എ.എ. അജിത, എൻ.എസ്.എസ് വളന്റിയർമാരായ ദേവയാനി എസ്. നായർ, കെ.എ. ഷഹനാസ്, പി. മുഹമ്മദ് ഹുസൈൻ, സി. മുഹമ്മദ് ഫായിസ്, എം.കെ. മിഥുൻ എന്നിവർ സംസാരിച്ചു.