കൊച്ചി: വനിതാദിനാഘോഷത്തിന്റെ ഭാഗമായി ചാവറ കൾച്ചർ സെന്ററിന്റെയും കാരിക്കാമുറി റെസിഡന്റ്സ് അസോസയേഷന്റെയും നേതൃത്വത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിക്കും. ഇന്ന് വൈകിട്ട് 5.30ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാവും. വിവിധ മേഖലകളിൽ പ്രവ‌ർത്തിക്കുന്ന സി. ലിസി ചക്കാലക്കൽ, ശ്യാമള സുരേന്ദ്രൻ, ശ്രീകുമാരി രാമചന്ദ്രൻ, എസ്.ഐ ഷാഹിന, അദ്ധ്യാപിക സ്മിത സൈമൺ, നിർമ്മല ബാലചന്ദ്രൻ, ലില്ലി സണ്ണി, ജ്യോതി കമ്മത്ത്, സരസ്വതി സുരേഷ്, ഷീല മോഹനൻ എന്നിവരെ ആദരിക്കും.