hemand-posco-case-
ഹേമന്ദ്

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷിച്ചു. കുഴുപ്പിള്ളി അയ്യമ്പിള്ളി തറവട്ടം പ്ലാക്കൽവീട്ടിൽ ഹേമന്ദിനെ (47) പറവൂർ അതിവേഗ സ്പെഷ്യൽകോടതി ശിക്ഷവിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകും. പിഴ അടയ്ക്കാതിരുന്നാൽ ഒരുവർഷം അധികതടവ് അനുഭവിക്കണം.

2019 സെപ്റ്റംബർ 6ന് നടന്ന സംഭവത്തിൽ മുനമ്പം പൊലീസ് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തു. ഇൻസ്പെക്ടറായിരുന്ന എ.എ. അഷ്റഫാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്‌തരിച്ചു. 19രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.