മൂവാറ്റുപുഴ: കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രവും കാശീതീർത്ഥ പ്രവാഹത്താൽ പവിത്രമായ തീർത്ഥക്കരയും ശിവരാത്രി ആഘോഷത്തിനും ബലിതർപ്പണ ചടങ്ങിനും സജ്ജമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും ക്ഷേത്രക്കുളത്തിന്റെ ഇരുവശങ്ങളിലുമായി പ്രത്യേകം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്.

ബലിതർപ്പണ ചടങ്ങുകൾക്ക് നാരായണൻ ഇളയത്, നാരായണ ശർമ്മ എന്നിവർ കാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ തിലഹവനം, സായൂജ്യപൂജ, നമസ്കാരം എന്നിവയും നടക്കും.