ആലങ്ങാട്: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ചിറ്റമനപ്പള്ളം കോളനി സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.എം. ലൈജു അദ്ധ്യക്ഷത വഹിച്ചു. കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എൻ.വി. സുനിൽ , സീത വേലായുധൻ, ഷീബ അജി തുടങ്ങിയവർ പങ്കെടുത്തു.