മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിലിനെതിരെ ഭരണപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല. അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഉന്നമിട്ട കമ്മിറ്റിയിൽ
പഞ്ചായത്ത് ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുക്കാത്തതാണ് പ്രതിപക്ഷനീക്കം പാളാൻ കാരണം.
യു.ഡി.എഫിലെ മുസ്ലിംലീഗ്, കോൺഗ്രസ് അംഗങ്ങൾ ഇന്നലത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിലെ ഒരു അംഗം ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനിന്നു. തുടർന്ന് അവിശ്വാസം പിന്നീട് പരിഗണിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു.