ആലങ്ങാട്: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിനെതിരെ ആലങ്ങാട് നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറിക്കോട് പീടിക കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. സുബൈർ ഖാൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സുനിൽ തിരുവാലൂർ, വി.ബി. ജബ്ബാർ, ഗർവാസിസ് മാനടൻ, ജോയ് കൈതാരൻ, ലിന്റോ അഗസ്റ്റിൻ, എബി മാഞ്ഞൂരാൻ, കെ.പി. പൗലോസ്, എം.പി. റഷീദ്, ബിനു കരിയാട്ടി, പി.വി. മോഹനൻ, അഗസ്റ്റിൻ ആക്കുന്നത്, മുഹമ്മദ് നിലയിടത്ത്, ലിസി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.