നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ വായനശാലകൾക്ക് പ്രൊജക്ടറുകൾ നൽകുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് തുരുത്ത് റോട്ടറി ഗ്രാമദളം ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ സജീവ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.എം. വർഗീസ്, ഷബീർ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി അശോകൻ, അമ്പിളി ഗോപി, നഹാസ് കളപുരക്കൽ, വായനശാലാ ഭാരവാഹികളായ പി.സി. സതീഷ് കുമാർ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.