മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ഇലക്ഷൻ കമ്മീഷൻ അയോഗ്യയാക്കി. തുടർച്ചയായി മൂന്ന് വട്ടം പാർട്ടി വിപ്പ് ലംഘിച്ചതിനും യു.ഡി.എഫിൽ നിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്നതിനുമെതിരെ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് നൽകിയ പരാതിയിലാണ്നടപടി.
യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച പ്രമീള വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. എൽ.ഡി.എഫ് പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പദത്തിൽ എത്തുകയും ചെയ്തു. ഇതാണ് യു.ഡി.എഫിനെ പരാതിക്ക് പ്രേരിപ്പിച്ചത്.