പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാ ക്ഷേത്രത്തിൽ ശിവരാത്രി ബലിതർപ്പണം നാളെ നടക്കും. പുലർച്ചെ 5 ന് നടക്കുന്ന ചടങ്ങുകൾക്ക് മേൽശാന്തി പി.കെ. മധു മുഖ്യകാർമ്മികത്വം വഹിക്കും. ഒരേ സമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുമ്പളങ്ങി ഇല്ലിക്കൽ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രത്തിലെ ബലികർമ്മങ്ങൾക്ക് കണ്ണൻശാന്തി കാർമ്മികത്വം വഹിക്കും. പെരുമ്പടപ്പ് ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ മേൽശാന്തി എൻ.വി. സന്തോഷ് പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രത്തിൽ മേൽശാന്തി ഭുവനചന്ദ്രനും കാർമ്മികത്വം വഹിക്കും. പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം, തോപ്പുംപടി രാമേശ്വര ക്ഷേത്രം, കുമ്പളങ്ങി കണ്ടത്തി പറമ്പ് ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും ബലിതർപ്പണം പുലർച്ചെ 5 ന് തുടങ്ങും.