
കൊച്ചി: നിയമ സർവകലാശാല (നുവാൽസ്) യുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഇന്ത്യ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കോസ്റ്റ് അക്കൗണ്ടന്റും മാനേജ്‌മെന്റ് കൺസൾട്ടന്റുമായ പുഷ്പി ബി. മുരിക്കൻ, കൊച്ചി മെട്രോ ജോയിന്റ് ജനറൽ മാനേജർ ആർ. രഞ്ജിനി, ആർക്കിടെക്ട് ദീപ മത്തായി, അർഥ ഫിനാൻഷ്യൽ സർവീസസിലെ ഉത്തര രാമകൃഷ്ണൻ നുവാൽസ് ഫിനാൻസ് ഓഫീസർ എസ്. അരുൺകുമാർ, വിദ്യാർത്ഥിനി ആദിയ നായർ എന്നിവർ സംസാരിച്ചു.