കാലടി: പരീക്ഷിത്ത് തമ്പുരാൻ പുരസ്കാര ജേതാവ് ഡോ. ധർമ്മരാജ് അടാട്ടിനെ റോബർട്ട് ഓവൻ കോ ഓപ്പറേറ്റീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കാലടി എസ്. എൻ.ഡി.പി ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന പരിപാടി കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. എം.വി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ധർമ്മരാജ് അടാട്ട് എഴുതിയ ഗുരുവും ശിഷ്യനും ദർശനവും എന്ന പുസ്തകം പ്രൊഫ. എം.കെ.സാനു പ്രകാശനം ചെയ്തു. പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.കെ. സുലേഖ പുസ്തകം ഏറ്റുവാങ്ങി. കാലടി എസ്.എൻ.ഡി.പി ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി. സാബു, പെരുമ്പാവൂർ ആശാൻ സ്മാരക സാഹിത്യവേദി വൈസ് പ്രസിഡന്റ് രവിത ഹരിദാസ്, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി എന്നിവർ സംസാരിച്ചു. ബേബി കാക്കശേരി, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ പങ്കെടുത്തു.