
പള്ളുരുത്തി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ ബോഡി യോഗം പ്രസിഡന്റ് കെ. ആർ . പ്രേമകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കുവാൻ അർഹതയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് 13 ന് നഗരസഭാ കാര്യാലയത്തിന് മുമ്പിൽ ഏകദിന ധർണ നടത്താൻ തീരുമാനിച്ചു . സഗീർ , പാർവതി എന്നിവർക്ക് പുരസ്‍കാരം നൽകി. ഡി. ദേവസി , എൻ.വി. തോമസ് , എം.കെ. ബിനോയ് , കെ.കെ. അനിത , ആംബ്രോസ് , ആന്റണി , ശശിധരൻ, സൂഷീർ , രാജു മാന്തുള്ളിപ്പാടം എന്നിവർ പ്രസംഗിച്ചു .