womens-day

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സഹൃദയയുടെ കീഴിലുള്ള വനിതാ സ്വയംസഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാദിനാഘോഷം ഉമതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെൻസ്ട്രുൽ കപ്പ് വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം സിനിമാതാരം ഫെമിന ജോർജ് നിർവഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ നബാർഡ് ജില്ലാ മാനേജർ അജീഷ് ബാലു, ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രഞ്ജിത്ത് ആർ. കൃഷ്ണൻ, സഹൃദയ സയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാതോമസ് പെരുമായൻ എന്നിവർ ചേർന്ന് ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു