മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾക്കുള്ള ധനസഹായവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെസ്റ്റിൻ ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിവാഗോ തോമസ്, റിയാസ് ഖാൻ, എ.ഡി.എ വി.പി. സുധീശൻ, ജോയിന്റ് ബി.ഡി.ഒ ടി.വി. പ്രശാന്ത് എന്നിവർ സംസാരിച്ചു