t

തിരുവാങ്കുളം: മാമല കക്കാട് എസ്.എൻ.എൽ.പി സ്കൂൾ അറുപതാമത് വാർഷിക സമ്മേളനം തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. വി. സുധൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സിന്ധു രാഘവൻ, ഷീജ വിശ്വനാഥൻ, സിന്ധു കൃഷ്ണകുമാർ,ലിസി അലക്സ്, ബിജു വി. ജോൺ, സജിനി സുനിൽ,കെ .കെ. അശോകൻ, രമ്യ ശരത്, അദ്വൈത ഉദയൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാ സന്ധ്യയും നടന്നു.