കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ പട്ടികജാതിക്കാരായ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജി വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റിജി ഫ്രാൻസിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ. മുരളി, ടിജോ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ശ്രുതി സന്തോഷ്‌, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ തുടങ്ങിയവർ സംസാരിച്ചു.