കൊച്ചി: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ റേഷൻ വ്യാപാരികൾ കടകളടച്ചു സമരംചെയ്തു. ധർണ സംയുക്ത സമരസമിതി സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ആർ.ഡി.എ ജില്ല പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഇ.യു (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് കെ. വിദ്യാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ കോഓർഡിനേഷൻ ചെയർമാൻ വി.വി. ബേബി, ബേബി തോമസ്, കെ.കെ. ഇസ്ഹാക്ക്, ഷെല്ലി പുതുശേരി, ബാബു പൈനേടത്ത്, കെ.ഡി. റോയ്, ബേബി തോമസ്, സന്തോഷ്, ഷമീർ കളമശേരി, പി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.