
കോഴിക്കോട്: ഫെയർ ഫ്യുച്ചർ ഓവർസീസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി കോഴിക്കോട് പുതിയ ശാഖ തുടങ്ങി. കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെ മൂന്നാമത്തെശാഖയാണ് കോഴിക്കോട് ചെറൂട്ടി റോഡിൽ ആരംഭിച്ചത്.
വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ മാർഗനിർദേശവും പിന്തുണയും നൽകാൻ ഫെയർ ഫ്യുച്ചർ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.എസ് രാജ് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ന്യായമായ വിദ്യാഭ്യാസവും ഭാവി അവസരങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി സ്ഥാപിച്ചത്.മകൻ വിഘ്‌നേഷ് എസ്. രാജ് കമ്പനിയുടെ ഡയറക്ടറാണ് .ഇന്ത്യയിൽ കൂടുതൽ ഓഫീസുകളും വിദേശത്ത് അസോസിയേറ്റ് ഓഫീസുകളും തുറന്ന് വിപുലീകരണ പാതയിലാണ് ഫെയർ ഫ്യുച്ചർ.