കുറുപ്പംപടി: തുരുത്തി പട്ടം യു.പി സ്കൂളിന്റെ 64-ാമത് വാർഷികാഘോഷം ആരവം 2024 മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനാമിക ശിവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു,​ ഹെഡ്മാസ്റ്റർ ജെയിംസ് ജോർജ്,​ സ്കൂൾ മാനേജർ വർഗീസ് പോൾ, പി.ടി.എ പ്രസിഡന്റ് എൻ.കെ. പരമേശ്വരൻ നമ്പൂതിരി, വായനപൂർണിമ ചീഫ് കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ, എന്നിവർ സംസാരിച്ചു.