
കൊച്ചി: ഇന്ത്യൻ ട്രേഡ്മാർക് രജിസ്ട്രി തയ്യാറാക്കിയ പ്രമുഖ ട്രേഡ്മാർക്കുകളുടെ പട്ടികയിൽ ലാസ്സ ഐസ്‌ക്രീം ഇടംപിടിച്ചു. കേരളത്തിലെ എഫ്.എംസി.ജി ബ്രാൻഡുകളിൽ പ്രമുഖ ട്രേഡ്മാർക്കുകളുടെ പട്ടികയിൽ ആദ്യമായി ഇടം നേടുന്ന ബ്രാൻഡാണ് ലാസയെന്ന് ഉടമസ്ഥരായ ജെ.എസ്.എഫ് ഹോൾഡിംഗ്സ് പറഞ്ഞു
എല്ലാവർക്കും ആസ്വദിക്കാനും ലഭ്യമാക്കാനും കഴിയുന്ന തരത്തിൽ ഐസ്‌ക്രീമിനെ ജനകീയവൽക്കരിക്കുകയെന്ന സ്ഥാപകനായ എം.സി. ജോണിന്റെ കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരമാണിതെന്ന് ജെ. എസ്. എഫ് ഹോൾഡിംഗ്സ് ചെയർമാൻ സൈമൺ ജോൺ പറഞ്ഞു. ഗുണമേന്മയുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കമ്പനിയുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്ന അംഗീകാരമാണിതെന്ന് മാനേജിംഗ് ഡയറക്ടർ ജോൺ സൈമൺ പറഞ്ഞു.