പെരുമ്പാവൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പെരുമ്പാവൂർ മണ്ഡലംതല ഉന്നതാധികാര സമിതി യോഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പി.ജെ. ജോയ്, ഒ.ദേവസി, സുബൈർ ഓണമ്പിള്ളി, പോൾ ഉതുപ്പ്, ജോർജ് കിഴക്കുമശേരി, മത്തായി മണ്ണപ്പിള്ളി, ജോയി പുണേലി, പി.പി. അവറാച്ചൻ, ഇ.പി. ഷമീർ. വി.ബി. മോഹനൻ, എൻ.പി. ജോർജ്, ജെലിൽ രാജൻ എന്നിവർ സംസാരിച്ചു.