പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് ഒപ്പം നമ്മളും ക്യാമ്പയിനിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗം പി.വി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സുധീർ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് മത്തായി, ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ്, വി.ഇ.ഒ വിബിൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ പി.രാജൻ, കെ.എസ്. രവി, എം.എം മോഹനൻ, ഹരി എന്നിവർ സംസാരിച്ചു.