കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിക്കാരനായ യാക്കൂബ് പുരയിൽ ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റുസ്തം പരാതിക്കാരിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. വിജിലൻസ് ഡയറക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.
കേസിൽ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താനടക്കമുള്ളവർ രംഗത്തെത്തിയതിനെ തുടർന്നാണ് മോൻസണെക്കൂടാതെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഐ.ജി ഗുഗലോത്ത് ലക്ഷ്മണ എന്നിവരടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം നൽകിയശേഷം ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തുകയാണെന്നും ഹർജിയിൽ പറയുന്നു.