ട്, നെടുമ്പാറ, പാണംകുഴി മേഖലകളിലെ വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് എൻ.ഡി.എ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടനാട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു.സംസ്ഥാന പരിസ്ഥിതി സെൽ കൺവീനർ വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ സമിതി അംഗം പി.എം. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി. അനിൽകുമാർ, എം.എൻ. അജിൽകുമാർ, ജയ്സൺ പുല്ലുവഴി, ലിഷ രാജേഷ്, ഷിബുരാജ് മധുസൂദനൻ പിള്ള , ദേവച്ചൻ പടയാട്ടിൽ, പി.ആർ. സലി, അവറാച്ചൻ ആലുക്ക, ഓമന രവീന്ദ്രൻ, പി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.