mariya
വനിതാദിനത്തോടനുബന്ധിച്ച് ബി.എം.എസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം മറിയക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.എം.എസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാദിന സമ്മേളനം പെൻഷൻ സമര നായിക മറിയക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വോക്കൽ ഫോർ ലോക്കൽ ഫോറം ചെയർപേഴ്സൺ സി.വി സജിനി സംസാരിച്ചു.

ഡോ. ശശികല വി. പ്രഭു, ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷ ഷൈല മോഹനൻ, സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി, ജില്ലാ ജോയിന്റ് സെക്രട്ടറി സംഗീത രമീഷ്, ബീന സുരാജ്, കെ.സി. സിന്ധു, ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ സംസാരിച്ചു.