കൊച്ചി: അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ മഹാനായ വിപ്ലവകാരിയാണ് സഹോദരൻ അയ്യപ്പനെന്ന് ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ പറഞ്ഞു.
ബി.ഡി.ജെ.എസ് അയ്യപ്പൻകാവ് കമ്മിറ്റി സംഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് സി.വി. ഗിരിധരഘോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖാ പ്രസിഡന്റ് അഡ്വ. വി.പി. സീമന്തിനി മുഖ്യാതിഥിയായിരുന്നു.
പച്ചാളം ശാഖാ പ്രസിഡന്റ് ഡോ. എ.കെ. ബോസ്, വൈസ് പ്രസിഡന്റ് സതീഷ് കുളങ്ങര, ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, എസ്.എൻ.ഡി.പി യോഗം പച്ചാളം വനിതാ സംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, ടി.കെ. മാധവൻ, എ.എച്ച്. ജയറാം, മഹിളാസേന മണ്ഡലം പ്രസിഡന്റ് വാസന്തി ദാനൻ എന്നിവർ സംസാരിച്ചു.