kerala-bank

തിരുവനന്തപുരം: സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പത്ത് പുതിയ വായ്പ പദ്ധതികൾ കേരള ബാങ്ക് അവതരിപ്പിച്ചു. കേരള ബാങ്കിന്റെ വനിത വായ്പ പദ്ധതികളുടെ ബ്രോഷർ പ്രകാശനം ബാങ്ക് ആസ്ഥാനത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി ഗോപകുമാരൻ നായർ ബ്രോഷർ സ്വീകരിച്ചു.
മുതിർന്ന വനിതകളെ ആദരിക്കുന്ന ചടങ്ങും വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
നബാർഡ് ജനറൽ മാനേജർ എച്ച് മനോജ്, ഡെപ്യൂട്ടി ജനറൽ മാനേജർ അമിതാബ് ഭാർഗവ്, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ , എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ. സി സഹദേവൻ, ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർമാരായ ടി. കെ റോയ്, ആർ ശിവകുമാർ, ഫിറോസ് ഖാൻ, അനിത എബ്രഹാം, പ്രീത.കെ. മേനോൻ എന്നിവർ പങ്കെടുത്തു.